Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Football Match

Ernakulam

ഇ​ന്ത്യ-​ഹോ​ങ്കോം​ഗ് ഫു​ട്ബോ​ൾ മ​ത്സ​രം:ഇ​ന്ന് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

കൊ​ച്ചി: ക​ലൂ​ര്‍ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ല്‍ ഇ​ന്നു ന​ട​ക്കു​ന്ന ഇ​ന്ത്യ ഹോ​ങ്കോം​ഗ് മ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ഗ​ര​ത്തി​ൽ ഇ​ന്ന് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും.


വൈ​കു​ന്നേ​രം അ​ഞ്ചി​ന് ശേ​ഷം എ​റ​ണാ​കു​ളം ഭാ​ഗ​ത്തു​നി​ന്ന് ഇ​ട​പ്പ​ള്ളി, ചേ​രാ​ന​ല്ലൂ​ര്‍, ആ​ലു​വ, കാ​ക്ക​നാ​ട് ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ ക​ലൂ​ര്‍ ജം​ഗ്ഷ​നി​ല്‍ നി​ന്ന് ഇ​ട​ത്തോ​ട്ട് തി​രി​ഞ്ഞ് പൊ​റ്റ​ക്കു​ഴി മാ​മം​ഗ​ലം റോ​ഡ്, ബി​ടി​എ​സ് റോ​ഡ്, എ​ള​മ​ക്ക​ര റോ​ഡ് എ​ന്നീ വ​ഴി​ക​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഇ​ട​പ്പ​ള്ളി​യി​ലെ​ത്തി യാ​ത്ര തു​ട​ര​ണം.


ഈ ​സ​മ​യം ചേ​രാ​ന​ല്ലൂ​ര്‍, ഇ​ട​പ്പ​ള്ളി, ആ​ലു​വ, കാ​ക്ക​നാ​ട്, പാ​ലാ​രി​വ​ട്ടം ഭാ​ഗ​ത്ത് നി​ന്ന് എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ വെ​റ്റി​ല ജം​ഗ്ഷ​ന്‍, എ​സ്എ റോ​ഡ് വ​ഴി യാ​ത്ര ചെ​യ്യ​ണം.

വാ​ഹ​ന പാ​ര്‍​ക്കിം​ഗ്

പ​ശ്ചി​മ കൊ​ച്ചി, വൈ​പ്പി​ന്‍ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് മ​ത്സ​രം കാ​ണാ​നെ​ത്തു​ന്ന​വ​ര്‍ വാ​ഹ​നം ചാ​ത്യാ​ത്ത് റോ​ഡി​ലും പ​റ​വൂ​ര്‍ തൃ​ശൂ​ര്‍, മ​ല​പ്പു​റം ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നെ​ത്തു​ന്ന​വ​ര്‍ ആ​ലു​വ ഭാ​ഗ​ത്തും ക​ണ്ടെ​യ്‌​ന​ര്‍ റോ​ഡ​രി​കി​ലും ഇ​ടു​ക്കി, കോ​ട്ട​യം, പെ​രു​മ്പാ​വൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​ര്‍ തൃ​പ്പൂ​ണി​ത്തു​റ, കാ​ക്ക​നാ​ട് ഭാ​ഗ​ങ്ങ​ളി​ലും ആ​ല​പ്പു​ഴ അ​ട​ക്ക​മു​ള​ള തെ​ക്ക​ന്‍ മേ​ഖ​ല​ക​ളി​ല്‍ നി​ന്നു വ​രു​ന്ന​വ​ര്‍ കു​ണ്ട​ന്നൂ​ര്‍, വൈ​റ്റി​ല ഭാ​ഗ​ങ്ങ​ളി​ലും വാ​ഹ​നം പാ​ര്‍​ക്ക് ചെ​യ്ത ശേ​ഷം പൊ​തു​ഗ​താ​ഗ​തം ഉ​പ​യോ​ഗി​ച്ചും മെ​ട്രോ മു​ഖേ​ന​യും സ്റ്റേ​ഡി​യ​ത്തി​ല്‍ എ​ത്തി​ച്ചേ​ര​ണം.


കാ​ണി​ക​ളു​മാ​യി എ​ത്തു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് ന​ഗ​ര​ത്തി​നു​ള്ളി​ലേ​ക്ക് പ്ര​വേ​ശ​ന​മി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Latest News

Corehub Up